ഇസ്രയേലിനെ ന്യായീകരിച്ച് സൌദി കിരീടാവകാശി

വാഷിങ്ടണ്‍ > ഇസ്രയേലിനെ ന്യായീകരിച്ച് സൌദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്വന്തം ഭൂമിക്ക് ഇസ്രയേലിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ മാസികയായ ദ അറ്റ്ലാന്റിക്കിനു നല്‍കിയ അഭിമുഖത്തിലാണ് സൌദി കിരീടാവകാശി ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തെ ചുരുക്കിക്കാട്ടിയത്. പരമ്പരാഗതമായ ഭൂമിയില്‍ ഒരുഭാഗത്തെങ്കിലും ജൂതജനതയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ഇസ്രയേലുമായി സൌദിഅറേബ്യക്ക് ഔദ്യോഗിക നയതന്ത്രബന്ധമില്ല. എന്നാല്‍, തിരശ്ശീലയ്ക്കു പിന്നില്‍ ഇസ്രയേലുമായി സൌദി കൂടുതല്‍ അടുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതികരണം. പലസ്തീന്‍ മണ്ണില്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന തരത്തില്‍ ഇതിനുമുമ്പ് സൌദി അധികൃതര്‍ ആരും പ്രതികരിച്ചിട്ടില്ല.









0 comments