കുവൈറ്റില്‍ വാറ്റ് ഉടനടി നടപ്പാക്കില്ലെന്ന് ധനകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി > മൂല്യവര്‍ധിത നികുതി (വാറ്റ്) കുവൈറ്റില്‍ ഉടനടി നടപ്പിലാക്കേണ്ടതില്ലെന്നു കുവൈറ്റ് ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. പാര്‍ലമെന്റ് അംഗീകാരം കിട്ടിയതിനു ശേഷം മാത്രമേ നടപ്പാക്കുന്നതിന് വേണ്ടിയുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളൂവെന്നും മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു.
വാറ്റ് നടപ്പാക്കുന്നതിന് മുമ്പ് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥകര്‍ക്ക് ആവശ്യമായ പരിശീലനവും മറ്റു സാങ്കേതിക സംവിധാനവും ഒരുക്കലും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും, ധൃതിപിടിച്ച് നടപ്പാക്കിയാല്‍ ഉപകാരത്തെക്കാള്‍ ദോഷഫലങ്ങളാകും ഉണ്ടാകുകയെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു. ഈ വര്‍ഷം തുടക്കം മുതല്‍ പല ജിസിസി രാജ്യങ്ങളിലും വാറ്റ് സമ്പ്രദായം നടപ്പാക്കി തുടങ്ങിയെങ്കിലും കുവൈറ്റില്‍ നീട്ടിവെക്കുകയായിരുന്നു. നിലവിലുള്ള അവസ്ഥയില്‍ 2020 നു മുമ്പ് വാറ്റ് നടപ്പാക്കാനുള്ള സാധ്യത കുറവാണ്.









0 comments