റഷ്യൻ വിമാനം തകർന്ന്് 32 മരണം

മോസ്കോ > റഷ്യൻ സൈനികവിമാനം സിറിയയിൽ തകർന്ന് 32പേർ മരിച്ചു. സിറിയയിലെ ലതാകിയ പ്രവിശ്യയിൽ റഷ്യയുടെ ഹ്്മീമിമിം വ്യോമത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം. റൺവേയിൽനിന്ന് 500 മീറ്റർ ഉയരത്തിൽവച്ചാണ് അന്റൊനോവ്‐26 ഗണത്തിൽപെട്ട വിമാനം തകർന്നത്. സാങ്കേതികത്തകരാറാണ്് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. തറയിൽ മുട്ടുംവരെ വിമാനത്തിൽ തീ പടർന്നിരുന്നില്ല.
32യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ആരും രക്ഷപ്പെട്ടില്ലെന്നും റഷ്യൻ സേന സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. സിറിയയിൽ 2015 സെപ്തംബർമുതൽ വിമത കലാപകാരികൾെക്കതിരെ റഷ്യ വ്യോമാക്രമണം നടത്തുന്നുണ്ട്്.
ഇതോടെയാണ് ഭീകരരുടെ പിടിയയിൽനിന്ന് ഭൂരിഭാഗം സിറിയൻ മേഖലയും മോചിപ്പിക്കാനായത്. കഴിഞ്ഞ ഒക്ടോബറിൽ ഹ്്മീമിമിം വ്യോമത്താവളത്തിൽനിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചിരുന്നു. സിറിയയിൽ ഇതുവരെ 45 റഷ്യൻസൈനികർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.









0 comments