ഇറാനില്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്ന 66 പേരും മരിച്ചതായി റിപ്പോർട്ട്

തെഹ്‌റാൻ > ഇറാനില്‍ വിമാനം തകര്‍ന്നുവീണ് 66 മരണം. ടെഹ്റാനില്‍ നിന്ന് 620 കിലോമീറ്റര്‍ അകലെ സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം.
60 യാത്രക്കാരും ആറു ജീവനക്കാരുമാണ് ടെഹ്റാനില്‍ നിന്ന് യസൂജിയിലേക്ക് പോവുകയായിരുന്ന അസിമൻ എയർലൈൻസിന്റെ എടിആര്‍ 72 വിമാനത്തിലുണ്ടായിരുന്നത്. പറന്നുയര്‍ന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. മലയോര മേഖലയായതിനാൽ ആംബുലൻസുകൾക്കും എത്തിപ്പെടാൻ സാധിക്കുന്നില്ലെന്നാണ് വിവരം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.









0 comments