അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: 13 റഷ്യക്കാരുടെ പേരില്‍ കുറ്റം ചുമത്തി

വാഷിങ്ടണ്‍ > 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ആരോപണവുമായി ബന്ധപ്പെട്ട് 13 റഷ്യക്കാര്‍ക്കെതിരെ കുറ്റം ചുമത്തി. സാമൂഹ്യമാധ്യമങ്ങളില്‍ വഴി ഡെമോക്രാറ്റിക്സ് സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന് അനുകൂലമായ തരത്തിലും പ്രചാരണ ക്യാമ്പയിന്‍ നടത്തി എന്നാണ് കേസ്.
13 റഷ്യക്കാരുടെയും മൂന്ന് റഷ്യന്‍ കമ്പനികളുടെയും പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷനാണ് സംഭവം അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടല്‍ ഉണ്ടായി എന്നാണ് ആരോപണം.









0 comments