സാമ്പത്തിക പ്രതിസന്ധി: അമേരിക്കയിൽ ധനവിനിയോഗ ബിൽ പാസായില്ല

വാഷിങ്ടൺ> സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായി. രണ്ട് വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ സാധിക്കാത്ത വിധം
സാമ്പത്തിക പ്രതിസന്ധി അമേരിക്കയെ വരിഞ്ഞു മുറുക്കിയിരിക്കയാണ്.
മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കൻ സർക്കാർ പ്രതിസന്ധിയിലാവുന്നത്. റിപബ്ലിക്കൻ സെനറ്ററായ പോൾ ധനവിനിയോഗ ബില്ലിനെതിരെ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം . ജനുവരിയിലും ധനവിനിയോഗ ബിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതുമുലം ഡോണാൾഡ് ട്രംപ്സർക്കാറിന്റെ പ്രവർത്തനം മൂന്ന് ദിവസത്തേക്ക് തടസപ്പെട്ടിരുന്നു.
സമാനമായ പ്രതിസന്ധിയാണ് വീണ്ടും ഉടലെടുത്തിരിക്കുന്നത് . ബിൽ സംബന്ധിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് ധനവിനിയോഗ ബില്ലിന്റെ അവതരണം തടസ്സപ്പെടുത്തിയത്. 300 ബില്യൻ ഡോളർ ചിലവഴിക്കാനുള്ള ബില്ലാണ് പാസാക്കാൻ കഴിയാതിരുന്നത്.









0 comments