അഫ്‌ഗാൻ വ്യോമാക്രമണം:12 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂൾ > വടക്കൻ ബാദഖ്‌ഷാൻ, ഫരീബ്, സാരി പുൾ പ്രവിശ്യകളിൽ അഫ്‌ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 12 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ബാദഖ്ഷാൻ പ്രവിശ്യയുടെ വാർഡോജ് ജില്ലയിൽ താലിബാൻ ആക്രമണമുണ്ടായതായി സർക്കാർ അധികൃതർ അറിയിച്ചു. ആറു തീവ്രവാദികളെ വധിച്ചെന്ന് സൈന്യത്തിന്റെ വക്താവ് നസ്രാതുള്ള ജാമിദ്ദി പറഞ്ഞു.
കഴിഞ്ഞദിവസം ഫരീബിലെ ഷിറൻ ടാഗാബ് ജില്ലയിലെ താലിബാൻ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ വ്യോമാക്രമണത്തിൽ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. സാരിപുൾ പ്രവിശ്യയിലെ സൻചക് ജില്ലയിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. ബോംബ് സ്ഫോടനത്തിൽ നിരവധി തീവ്രവാദികൾക്ക് പരിക്കേറ്റു. മേഖലയിലെ ജനങ്ങൾക്കുനേരെയുള്ള താലിബാൻ ആക്രമണം തടയാൻ നടപടിയെടുക്കുമെന്നും സൈനികവക്താക്കൾ അറിയിച്ചു.









0 comments