സൗദിക്കു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം

മനാമ > നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തി. പേട്രിയറ്റ് മിസൈല്‍ സംവിധാനം ഉപയോഗിച്ചാണ് മിസൈല്‍ തകര്‍ത്തത്. ആളാപായമോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മിസൈല്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഉഗ്ര ശബ്ദം നഗര വാസികളെ പരിഭ്രാന്തരാക്കി.
ശനിയാഴ്ചയാണ് യെമന്‍ അതിര്‍ത്തി പ്രദേശമായ സഅദയില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് സൗദി സഖ്യസേന വക്താവ് കേണല്‍ തര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. സൗദിയുടെയും മേഖലയുടെയും സുരക്ഷക്ക് ഭീഷണിയുയര്‍ത്തുക എന്ന ലക്ഷ്യതോടെയാണ് ആക്രമണമെന്നും ജനസാന്ദ്രമായ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ബാലിസ്റ്റിക് മിസൈല്‍ തൊടുതവിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേമസയം, സൗദിക്കു നേരയുള്ള മിസൈല്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യാനായി ഞായറാഴ്ച ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനിലെ വിദേശ മന്ത്രിമാര്‍ യോഗം ചേരും. വ്യാഴാഴ്ച രാത്രി എട്ടിന് ജിസാനെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി വിഫലമാക്കിയിരുന്നു. സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ ഇതുവരെ 80 തവണ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ നടത്തി. കഴിഞ്ഞ ഹ്മസംബര്‍ 19നും നവംബര്‍ നാലിനും റിയാദിനുനേരെ മിസൈല്‍ ആക്രമണ ശ്രമമുണ്ടായി. നാലിന് റിയാദ് വിമാനതാവളത്തെ ലക്ഷ്യമാക്കിയും ഡിസംബര്‍ 19ന് റിയാദ് അല്‍ യമാമ കൊട്ടാരത്തെ ലക്ഷ്യമാക്കിയുമായിരുന്നു ആക്രമണ ശ്രമങ്ങള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28ന് മക്ക ലക്ഷ്യമാക്കി എത്തിയ മിസൈല്‍ മക്കക്ക്് 65 കിലോ മീറ്റര്‍ അകലെവെച്ചാണ് സൈന്യം തകര്‍ത്തത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനഒ തൊട്ടുമുന്‍പും മിസൈല്‍ ആക്രമണ ശ്രമമമുണ്ടായി.
ഹൂതികള്‍ സൗദിയെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഒക്ടോബര്‍ 30 ന് സ്വഇദയില്‍ നിലംപതിച്ചിരുന്നു. ഇതിന് മുമ്പ് ഒക്ടോബര്‍ മധ്യത്തിലും ഹൂതി മിലീഷ്യകള്‍ സൗദിയെ ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെങ്കിലും വടക്കന്‍ സന്‍ആയിലെ ദഹബാനില്‍ ഇതും പതിച്ചിരുന്നു.









0 comments