ആഞ്ഞടിച്ച് എലീനോര്‍

പാരീസ് > യൂറോപ്പില്‍ വ്യാപകനാശം വിതച്ച് എലീനോര്‍ ശീതക്കൊടുങ്കാറ്റ്. മൂന്നുപേര്‍ മരിച്ചു. കിഴക്കന്‍ സ്പെയിനിലെ ബാസ്ക്യൂ തീരത്ത് തിരയില്‍പെട്ട് രണ്ടുപേരും ആല്‍പ്സ് പര്‍വതമേഖലയിലെ മൊറിലോണില്‍ മരംവീണ് ഒരു പര്‍വതാരോഹകനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീരങ്ങളില്‍ വേലിയേറ്റമുണ്ടായി. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഈഫല്‍ ടവര്‍ അടച്ചിട്ട അധികൃതര്‍ പാരിസിലെ പാര്‍ക്കുകളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി.
മണിക്കൂറില്‍ 142 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രഞ്ച് മെഡിറ്ററേനിയനിലെ കോര്‍സിക്കയില്‍ കാറ്റ് വീശുന്നത്. കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 15 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ 195 കി.മീ. വേഗം രേഖപ്പെടുത്തിയ കാറ്റില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. എട്ടുപേര്‍ക്ക് പരിക്കേറ്റു. 14,000 വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ജര്‍മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടുപോയ 20 പര്‍വതാരോഹകരെ സൈന്യം കേബിള്‍ കാറില്‍ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലില്‍ മൂന്നാമത്തെ ജാഗ്രതാ മുന്നറിയിപ്പാണിത്്. ബ്രിട്ടനിലേക്ക് എലീനോര്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് അടുക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.









0 comments