ആണവായുധ ബട്ടണ്‍ മേശപ്പുറത്തുണ്ടെന്ന് കിം ജോങ് ഉന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 01, 2018, 05:41 PM | 0 min read

പ്യോങ്യാങ് > ഉത്തര കൊറിയയുടെ ആണവായുധശേഖരത്തിന്റെ ബട്ടണ്‍ എല്ലായ്പ്പോഴും തന്റെ മേശമേശപ്പുറത്തുണ്ടെന്ന് മേഖലയില്‍ സംഘര്‍ഷസാഹചര്യം സൃഷ്ടിക്കുന്ന അമേരിക്കന്‍ മുന്നണിക്ക് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്.

അന്തരാഷ്ട്രതലത്തില്‍ ഉപരോധംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നല്‍കിയ പുതുവര്‍ഷസന്ദേശത്തിലാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ മുന്നറിയിപ്പ്. ആണവ മിസൈലുകളടക്കം സജ്ജമാക്കുമെന്നും സെപ്തംബറില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയെന്നും കിം വെളിപ്പുെടത്തി. അമേരിക്കയില്‍നിന്നുള്ള ഏതുതരം ആണവഭീഷണിയെയും നേരിടുമെന്നും അമേരിക്കയുടെ തീകൊണ്ടുള്ള കളിയെ പ്രതിരോധിക്കുമെന്നും കിം പറഞ്ഞു.

അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സില്‍ ഉത്തര കൊറിയ പങ്കെടുക്കുമെന്നും കിം അറിയിച്ചു. ഉത്തരകൊറിയന്‍ കായികതാരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയയുമായി ചര്‍ച്ച നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home