ട്രംപിന്റെ യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

വാഷിങ്ടണ്‍> അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതോടെ ആറു മുസ്ലിം രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലാകും. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ,യമന്‍, ചഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കുള്ളത്.
ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിന് കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ യാത്രാവിലക്കിനെതിരെ അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികളിലുള്ള ഹര്‍ജികളില്‍ ഇനിയും തീര്‍പ്പായിട്ടില്ല. അതുകൂടി അനുകൂലമായാലേ യാത്രാവിലക്ക് പ്രാബല്യത്തിലാകൂ.









0 comments