മറാവി മോചിപ്പിച്ചു

മനില > ആയിരക്കണക്കിന് പേരുടെ ജീവന്‍ നഷ്ടമായ, അഞ്ചുമാസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഫിലിപ്പീന്‍ സൈന്യം മറാവി വീണ്ടെടുത്തു. പ്രതിരോധമന്ത്രി ഡെല്‍ഫിന്‍ ലൊറെന്‍സാന ഔദ്യോഗികമായി ക്ളാര്‍ക്കില്‍വച്ച് പ്രഖ്യാപിച്ചതാണ് ഇക്കാര്യം. മറാവിയിലെ സൈനികനടപടി വീജയകരമായി പൂര്‍ത്തിയായി. ഇവിടെനിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചു. അവസാന ഐഎസ് സംഘത്തെയും തുരത്താനായിട്ടുണ്ട്.
മെയ് 23നാണ് ഐഎസിനെതിരായ സൈനികനടപടി മറാവിയിലാരംഭിച്ചത്. ഐഎസിന്റെ തലവനായിരുന്ന ഇസ്നിലോണ്‍ ഹാപിലോണിനെ കഴിഞ്ഞദിവസം സേന വധിച്ചിരുന്നു.









0 comments