യന്ത്രത്തകരാര്‍; വിമാനം നിലത്തിറക്കി

സിഡ്നി > പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. എയര്‍ ഏഷ്യയുടെ വിമാനമാണ് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. പെര്‍ത്തില്‍നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകുകയായിരുന്നു വിമാനം.
കാബിനിലെ വായുസമ്മര്‍ദം കുറഞ്ഞതാണ് പ്രശ്നം. അതേസമയം, ഓക്സിജന്‍ മാസ്കുകള്‍ ധരിച്ച് പരിഭ്രാന്തരായ യാത്രക്കരുടെയും ഒരു യാത്രക്കാരന്‍ വിമാനം നിലത്തിറക്കാനാവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും അസൌകര്യം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും എയര്‍ഏഷ്യ അധികൃതര്‍ അറിയിച്ചു.









0 comments