ഒഫീലിയ ചുഴലിക്കാറ്റ്: അയര്‍ലന്‍ഡില്‍ മുന്നറിയിപ്പ്

ഡബ്ളിന്‍ > ഒഫീലിയ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അയര്‍ലന്‍ഡ്. മുന്നറിയിപ്പിനെത്തുടര്‍ന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടു. ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. റെഡ് സ്റ്റാറ്റസ് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
മേഖലയില്‍ കനത്ത മഴയും മണ്ണുവീഴ്ചയും തുടരുകയാണ്. അതേസമയം, മേഖലയില്‍ പ്രവേശിക്കുന്നതോടെ ഒഫീലിയയുടെ കരുത്ത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ സ്റ്റീവ് റാംസ്ദെല്‍ പറഞ്ഞു.









0 comments