ഇന്ത്യന്‍ വംശജന്‍ സിംഗപ്പൂര്‍ ഇടക്കാല പ്രസിഡന്റ്

സിംഗപ്പൂര്‍ > ഇന്ത്യന്‍ വംശജനായ ജെ വൈ പിള്ള (83) സിംഗപ്പൂര്‍ പ്രസിഡന്റുപദവിയില്‍. ആറുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി നിലവിലെ പ്രസിഡന്റ് ടോണി ടാന്‍ കെങ് യാം പദവി ഒഴിഞ്ഞതോടെയാണ് പിള്ളയെ ഇടക്കാല പ്രസിഡന്റാക്കിയത്. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ ഉപദേശകസമിതി ചെയര്‍മാനുമാണ് പിള്ള.
പ്രസിഡന്റുപദവിയിലേക്ക് മത്സരം നടക്കുന്നില്ലെങ്കില്‍ സെപ്തംബര്‍ 13ന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കും. തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ 23നാണ് പ്രസിഡന്റ് ചുമതലയേല്‍ക്കുക. പുതിയ പ്രസിഡന്റ്, പദവി ഏറ്റെടുക്കുന്നതുവരെ പിള്ള തുടരും.









0 comments