സുഡാനിലെ റഷ്യന്‍ സ്ഥാനപതി നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍

ഖാര്‍തും > സുഡാനിലെ റഷ്യന്‍ സ്ഥാനപതി മിര്‍ഗയസ് ഷിരിന്‍സ്‌കിയെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ഖാര്‍തുമിലെ വസതിയില്‍ ബുധനാഴ്ചയാണ് മരണം. നീന്തുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റഷ്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. 1977 മുതല്‍ നയതന്ത്രരംഗത്ത് സേവനമനുഷ്ഠിക്കുന്ന ഷിരിന്‍സ്‌കിയുടെ മരണത്തില്‍ റഷ്യന്‍ വിദേശ മന്ത്രാലയം അനുശോചിച്ചു. 2013 ലാണ് ഷിരിന്‍സ്‌കി സുഡാനില്‍ നിയമിതനായത്. റുവാണ്ട, ഈജിപ്ത്, സൗദി, യമന്‍ എന്നീ രാജ്യങ്ങളിലും നയതന്ത്രപ്രതിനിധിയായിട്ടുണ്ട്.









0 comments