ശ്രീലങ്കയില്‍ ഡെങ്കിപ്പനി; മരണം 300

കൊളംബോ > കൊതുകുജന്യ വൈറസ് രോഗം വ്യാപകമായി പടരുന്ന ശ്രീലങ്കയില്‍ ഡെങ്കിപ്പനി മരണം 300 കടന്നു. ലക്ഷത്തിലധികംപേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയെത്തിയതോടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു.
ശ്രീലങ്കന്‍ റെഡ്ക്രോസ് സൊസൈറ്റിയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്ക്രോസ് സൊസൈറ്റിയും അടിയന്തരസഹായം എത്തിക്കാന്‍ രംഗത്തുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ ഡെങ്കിപ്പനിബാധിതരുടെ എണ്ണം രാജ്യത്ത് ഇരട്ടിയായി. ഡെങ്കിപ്പനി ലോകത്ത് അതിവേ വേഗത്തില്‍ പടരുന്ന രോഗമായി ലോകാരോഗ്യസംഘടന വിലയിരുത്തി. നൂറ് രാജ്യങ്ങളിലായി 39 കോടിപ്പേര്‍ പ്രതിവര്‍ഷം രോഗികളാകുന്നു.









0 comments