ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ: 30 പേർ കൊല്ലപ്പെട്ടു

photo credit: X
ഗാസ സിറ്റി : ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. വ്യാഴം രാത്രിയും വെള്ളി രാവിലെയുമായി നടന്ന ആക്രമണങ്ങളിൽ 30 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ധാരാളം കുട്ടികൾ ഉൾപ്പെടുന്നുണ്ടെന്ന് ഗാസയിലെ ആശുപത്രി അധികൃതർ പറഞ്ഞു.
നുസറേയ്ത്ത്, സവൈദ, മഗസി, ദെയ്ർ അൽ ബല എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. വ്യാഴം പുലർച്ചെ മുതൽ ഇസ്രയേൽ തുടരുന്ന വ്യാപക ആക്രമണങ്ങളിൽ ഗാസ പൊലീസ് മേധാവിയടക്കം 63 പേർ കൊല്ലപ്പെട്ടിരുന്നു.









0 comments