print edition യമനിൽ കപ്പലിലെ തീപിടിത്തം: 23 ഇന്ത്യക്കാരെ രക്ഷിച്ചു

ജിബൂട്ടി : എൽപിജി നിറച്ച കപ്പൽ യമൻ തീരത്ത് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ അകപ്പെട്ട 23 ഇന്ത്യക്കാരെയും ഉക്രയ്‌ൻ പൗരനെയും രക്ഷപെടുത്തി. ഇവരെ ജിബൂട്ടി തീരസുരക്ഷാസേനയ്‌ക്ക് കൈമാറി. കാമറൂൺ കപ്പലായ എംവി ഫാൽക്കൺ ശനിയാഴ്‌ചയാണ് യമൻതീരത്തിന് സമീപം ഏദൻ കടലിൽ പൊട്ടിത്തെറിച്ചത്. ഏദൻ തുറമുഖത്തുനിന്ന് ജിബൂട്ടിയിലേക്ക് പുറപ്പെട്ട കപ്പലിൽ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്. രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.









0 comments