ചെറുവിമാനം തകർന്നു വീണ് രണ്ടു മരണം; ഹൈവേയിൽ ഒരാൾക്ക് പരിക്ക്; വിനയായത് മഴയും കാറ്റും

ബോസ്റ്റൺ: കടുത്ത കാറ്റിലും മഴയിലും ഹൈവേയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടു പേർ മരിച്ചു. സൊക്കാറ്റ ടിബിഎം – 700 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്. ബോസ്റ്റണിൽ നിന്ന് 80 കിലോമീറ്റർ അകലെ ഡാർട്ട്മൗത്തിലാണ് സംഭവം. മസാച്യുസെറ്റ്‌സ് ഹൈവേയിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.
വിമാനത്തിൽ നിന്ന് ആരും രക്ഷപ്പെട്ടുകാണാൻ സാധ്യത ഇല്ലെന്നാണ് നിഗമനം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ വിമാനം തിരികെ ന്യൂ ബെഡ്ഫോർഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചിരിക്കാമെന്നും എന്നാൽ മസാച്യുസെറ്റ്സ് പൊലീസ് പറഞ്ഞു.









0 comments