പാകിസ്ഥാനിൽ ഭീകരാക്രമണം; 18 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

terrorist attack
വെബ് ഡെസ്ക്

Published on Feb 01, 2025, 08:38 PM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശ്‌നബാധിതമായ പ്രദേശമായ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 ഭീകരരും കൊല്ലപ്പെട്ടു . ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


ബലൂചിസ്ഥാനിലെ പ്രകാലാട്ട് ജില്ലയിലെ മാംഗോച്ചാറിൽ ജനുവരി 31, ഫെബ്രുവരി 1 ദിവസങ്ങളിൽ രാത്രി ഭീകരർ റോഡിൽ തടസങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവമെന്ന്‌ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് ബലൂചിസ്ഥാന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ഭീകരപ്രവർത്തനം" എന്നായിരുന്നു പ്രസ്‌താവന.


ഖൈബർ പഖ്തൂൺഖ്‌വയിൽ സുരക്ഷാ സേനയുടെ പ്രത്യേക തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ കഴിഞ്ഞ് ഒരു ദിവസം തികയും മുമ്പാണ് സംഭവം. ഖൈബർ പഖ്തൂൺഖ്വയിലെ വിവിധ മേഖലകളിൽ അഞ്ച് ഓപ്പറേഷനുകളിലായി പത്തോളം ഭീകരരെ വധിച്ചിരുന്നു.


2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, പ്രത്യേകിച്ച് അതിർത്തി പ്രവിശ്യകളായ കെപിയിലും ബലൂചിസ്ഥാനിലും അക്രമാസക്തമായ ആക്രമണങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണ്‌.നിരോധിത ഭീകരവാദ സംഘം തെഹ്‌രീക്-ഇ-താലിബാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് ശേഷം ഭീകരാക്രമണങ്ങൾ വർദ്ധിച്ചു. 2024ൽ പാകിസ്ഥാനിൽ നടന്ന 444 ഭീകരാക്രമണങ്ങളിൽ 685 സുരക്ഷാ ഉദ്യോഗസഥർക്കാണ്‌ ജീവൻ നഷ്ടമായത്‌.


































deshabhimani section

Related News

View More
0 comments
Sort by

Home