കഴിഞ്ഞവര്‍ഷം ലോകത്ത് നടപ്പാക്കിയത് 1518 വധശിക്ഷ

death sentence
വെബ് ഡെസ്ക്

Published on Apr 09, 2025, 08:37 AM | 1 min read

ന്യൂഡൽഹി:2024ൽ ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നി രാജ്യങ്ങളാണെന്ന്‌ ആംനസ്റ്റി ഇന്റർനാഷണൽ.


2024 ൽ മാത്രം ലോകത്തെ വിവിധ രാജ്യങ്ങളിലായി 1518 പേരെയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കിയത്‌. ഇതിന്റെ 91 ശതമാനവും ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്.


ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ 2015 ലാണെന്നും ആ വർഷം 1634 പേർക്ക്‌ ശിക്ഷ നടപ്പിലാക്കിയതായും ആനംസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കിൽ പറയുന്നു. 2023 ലെ കണക്കിനെക്കാളും 32 ശതമാനം പേരാണ് 2024 ൽ വധശിക്ഷയ്‌ക്ക്‌ വിധേയരായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home