ക്യാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ: റിപ്പോർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:27 PM | 0 min read

മോസ്‌കോ > ക്യാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോ​ഗ്യ മന്ത്രാലയം. 2025ൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്യാൻസറിനെതിരായ എംഅർഎൻഎ വാക്സിൻ വികസിപ്പിച്ചതായാണ് റഷ്യ അവകാശപ്പെടുന്നത്. വാക്സിൻ രോ​ഗികൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെന്റർ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ പ്രഖ്യാപിച്ചു.

വാക്‌സിൻ ട്യൂമർ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും സപ്രസ് ചെയ്യുന്നതായി പ്രീ-ക്ലിനിക്കൽ ട്രയലുകളിൽ തെളിഞ്ഞെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു. ക്യാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.

നിരവധി ഗവേഷണ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. റഷ്യയിൻ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് വാക്സിൻ പുറത്തിറക്കുന്നത്. ക്യാൻസർ കോശങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.
 



deshabhimani section

Related News

View More
0 comments
Sort by

Home