ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 08:25 AM | 0 min read

തിബ്‌ലിസി > ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. ജോർജിയയിലെ പ്രശസ്തമായ മൗണ്ടൻ റിസോർട്ടായ ഗുഡൗരിയിലുള്ള റസ്റ്റോറന്റിലാണ് സംഭവം. മരിച്ചവരെല്ലാം ഇതേ റസ്റ്റോറന്റിലെ ജീവനക്കാരാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പ്രാഥമികമായി മറ്റ് പരിക്കുകളോ മുറിയിൽ മോഷണത്തിന്റേതായ ശ്രമങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മുറിയുടെ സമീപത്ത് ജനറേറ്ററും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home