സിറിയയിൽ ഇസ്രയേലിന്റെ ബോംബാക്രമണം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ദമാസ്കസ് > സിറിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണം റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 15ന് നടന്ന ആക്രമണമാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ളതാണ് റിക്ടർ സ്കെയിൽ. ഇതിലാണ് 3.1 തീവ്രത രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ ടാർട്ടസിലാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഇതിന്റെ തീവ്രതയെത്തുടർന്നാണ് ഭൂകമ്പസമാനമായ ചലനം ഉണ്ടായത്.









0 comments