യുകെയിൽ ആഞ്ഞടിച്ച് ഡാറാ; രണ്ടുലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ല

ലണ്ടൻ > യുകെയിൽ വിവിധ പ്രദേശങ്ങളിൽ നാശം വിതച്ച് ഡാറാ കൊടുങ്കാറ്റ്. രണ്ടുപേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1,70,000ത്തോളം കുടുംബങ്ങളിൽ വൈദ്യുതിയില്ല. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലാണ് ഡാറാ ആഞ്ഞടിച്ചത്.
ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ സർവീസുകളും വിമാനഗതാഗതവും തടസപ്പെട്ടു. വാഹനങ്ങളിലേക്ക് മരം വീണാണ് രണ്ടുപേർ മരിച്ചത്. 93 മൈൽവരെ വേഗത്തിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.









0 comments