സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വളഞ്ഞ് വിമതസേന; മൂന്ന് സുപ്രധാനനഗരം പിടിച്ചെടുത്തു

തെഹ്‌റാൻ > സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വിമതസേന വളഞ്ഞു. മൂന്ന് സുപ്രധാനനഗരം പിടിച്ചെടുത്തെന്നാണ് വിമതരുടെ വാദം. അതേസമയം സിറിയൻ പ്രസിഡന്റ് രാജ്യം വിട്ട് പൊയെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യം വിട്ട് പോയെന്നത് പ്രസിഡന്റ് നിഷേധിച്ചു. വിമതർ തലസ്ഥാനമായ ഡമാസ്കസിന് 20 കിലോമീറ്റർമാത്രം അകലെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.
തലസ്ഥാനനഗരം വളയുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് വിമതരുടെ കമാൻഡർ പറഞ്ഞിരുന്നെങ്കിലും സിറിയൻ പ്രതിരോധമന്ത്രാലയം നിഷേധിച്ചിരുന്നു. പക്ഷേ, ഡമാസ്കസിന്റെ സമീപപ്രദേശങ്ങളിൽനിന്ന് സിറിയൻ സൈന്യം പിൻവാങ്ങി. പ്രധാന നഗരങ്ങളിലൊന്നായ ഹോംസിന്റെ പടിവാതിൽവരെയെത്തിയ വിമതസേന ഡമാസ്കസിലേക്ക് നീങ്ങുകയാണെന്ന് യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് വാർ മോണിറ്റർ റിപ്പോർട്ട് ചെയ്തു.









0 comments