'സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക, നാട്ടിലേക്ക് മടങ്ങുക" ഇന്ത്യൻ പൗരന്മാർക്ക് എംഇഎയുടെ നിർദേശം

ന്യൂഡൽഹി > സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാരോടും "കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ" സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം(എംഇഎ) ആവശ്യപ്പെട്ടു.
സിറിയൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എംഇഎയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മധ്യ സിറിയയിലെ ഹോംസിലേക്ക് വിമത ഭീകരര്‍ കടന്നുകയറിയിരുന്നു. ഒരാഴ്‌ചയ്ക്കിടെ അലെപ്പൊ, ഹമ നഗരങ്ങൾ ഭീകരര്‍ പിടിച്ചെടുത്തു. സിറിയന്‍ ഭരണാധികാരിയായ ബാഷർ അൽ അസദ് ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്.
'സിറിയയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു' എംഇഎ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സഹായം ആവശ്യമുള്ളവർക്കായി എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ നൽകുകയും അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോട് സുരക്ഷിതമായിരിക്കാനും എംഇഎ നിർദ്ദേശിച്ചു. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാരോട് കൂടുതൽ വിവരങ്ങൾക്കായി ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുടെ എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറായ +963 993385973 (വാട്ട്‌സ്ആപ്പിലും),[email protected] എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാൻ അഭ്യർഥിച്ചു.
Travel advisory for Syria:https://t.co/bOnSP3tS03 pic.twitter.com/zg1AH7n6RB
— Randhir Jaiswal (@MEAIndia) December 6, 2024









0 comments