സിറിയയിൽ കടന്നുകയറ്റം തുടർന്ന്‌ വിമതഭീകരര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 02:52 AM | 0 min read

ഡമാസ്കസ്‌ > തന്ത്രപ്രധാനമായ മധ്യ സിറിയയിലെ ഹോംസിലേക്ക്‌ കടന്നുകയറി വിമത ഭീകരരര്‍. ഒരാഴ്‌ചയ്ക്കിടെ അലെപ്പൊ, ഹമ നഗരങ്ങൾ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. സിറിയന്‍ ഭരണാധികാരിയായ ബാഷർ അൽ അസദ്‌ ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. ഹോംസ്‌ വിമതർ പിടിച്ചെടുത്താൽ ഡമാസ്കസ്‌ ഒറ്റപ്പെടും. ഹോംസ്‌ അതിർത്തിക്കുസമീപം വിമതസൈനികർ എത്തിയതായാണ്‌  വെള്ളിയാഴ്‌ച പുലർച്ചെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. അസദ്‌ ഭരണം അട്ടിമറിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ വിമതരുടെ നേതാവ്‌ പ്രതികരിച്ചു. സിറിയക്ക്‌ മിസൈലുകളും ഡ്രോണുകളുമടക്കമുള്ള ആയുധങ്ങൾ നൽകുമെന്ന്‌ ഇറാൻ അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home