പലസ്തീൻ മേഖലയില്‍നിന്ന് ഇസ്രയേല്‍ പിന്മാറണം ; പ്രമേയം പാസാക്കി യുഎൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:09 AM | 0 min read

ഐക്യരാഷ്ട്ര കേന്ദ്രം
കിഴക്കൻ ജറുസലേം ഉൾപ്പെടെ 1967 മുതൽ കൈവശം വച്ചിരിക്കുന്ന എല്ലാ പലസ്തീൻ മേഖലകളിൽനിന്നും ഇസ്രയേൽ പിന്മാറണമെന്ന യുഎൻ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ടുചെയ്ത്‌ ഇന്ത്യ.
സെനഗൽ അവതരിപ്പിച്ച പ്രമേയമാണ്‌ പൊതുസഭയിൽ ചൊവ്വാഴ്ച 157 വോട്ടോടെ പാസ്സായത്‌. ഉക്രയ്‌നടക്കം ഏഴ്‌ രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രയേലും അമേരിക്കയുമടക്കം എട്ട്‌ രാജ്യങ്ങൾ എതിർത്തു. 1967ന്‌ മുമ്പുള്ള അതിർത്തികൾ അംഗീകരിച്ച്‌ ഇസ്രയേലും പലസ്തീനും സ്വതന്ത്രരാഷ്ട്രങ്ങളായി സമാധാനപൂർവം കഴിയണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു. 1967ന്‌ മുമ്പുതന്നെ ഗാസ പലസ്തീന്റെ ഭാഗമാണെന്നും മുനമ്പ്‌ കൈയടക്കാനോ ജനങ്ങളെ കുടിയൊഴിപ്പിക്കാനോ ഉള്ള ഇസ്രയേൽ നീക്കം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. സിറിയയുടെ അതിർത്തിയിലുള്ള ഗോലാനിൽനിന്ന്‌ ഇസ്രയേൽ പിന്മാറണമെന്ന പ്രമേയത്തെയും ഇന്ത്യ പൊതുസഭയിൽ അനുകൂലിച്ചു. 97 വോട്ടിനാണ്‌ ബിൽ പാസ്സായി. 64 രാജ്യങ്ങൾ വിട്ടുനിന്നു.  എട്ട്‌ രാജ്യങ്ങൾ  എതിര്‍ത്തു



deshabhimani section

Related News

View More
0 comments
Sort by

Home