​ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെ ഏറ്റുമുട്ടൽ; 56 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 07:12 PM | 0 min read

കൊണാക്രി > ​ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടയിലുണ്ടായ സംഘർഷത്തിൽ 56 പേർ മരിച്ചതായി ഭരണകൂടം. നിരവധിയാളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ​ഗിനിയൻ പ്രധാനമന്ത്രി മമദൗ ഔറി ബായാണ് വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. 

ഞായർ ഉച്ച കഴിഞ്ഞ് ​ഗിനിയൻ ന​ഗരമായ എൻസെറെകോരയിലാണ് സംഘർഷമുണ്ടായത്. മത്സരത്തിനിടെ റഫറിയെടുത്ത തീരുമാനത്തിൽ കാണികൾ പ്രകോപിതരായി. തുടർന്ന് ഇരു ടീമുകളുടേയും ആരാധകർ പിച്ചിലേക്കിറങ്ങുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു. സംഘർഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടികൾ ഉൾപ്പെടെയുള്ള ആരാധകർ കൊല്ലപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധിയാളുകളുടെ നില ​ഗുരുതരമാണെന്നാണ് വിവരം. നാഷണൽ അലയൻസ് ഫോർ ആൾട്ടർനേഷൻ ആൻഡ് ഡെമോക്രസി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home