ഗാസ സഹായവിതരണം നിർത്തി: യുഎൻ

ഗാസ സിറ്റി > ഇസ്രയേലിൽനിന്ന് ഗാസയിലേക്ക് ചരക്ക് കൊണ്ടുപോകുന്ന പ്രധാന കവാടമായ കെരെം ഷാലോംവഴിയുള്ള സഹായ വിതരണം അവസാനിപ്പിക്കുന്നതായി യു എൻ ഏജൻസി.
സഹായവുമായി വരുന്ന ട്രക്കുകൾ ഇസ്രയേൽ സൈന്യത്തിന്റെ സഹായത്തോടെ കൊള്ളയടിക്കപ്പെടുപ്പെടുന്ന സാഹചര്യത്തിലാണ് സഹായവിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഏജൻസി തീരുമാനിച്ചത്. 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 47 പേർ കൊല്ലപ്പെട്ടു. 108 പേർക്ക് പരിക്കേറ്റു. ഗാസ നിവാസികൾക്ക് ഭക്ഷണം എത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചൻ പ്രവർത്തകരെ ഇസ്രയേൽ ബോംബിട്ട് കൊന്നിരുന്നു.









0 comments