സിറിയയിൽ വിമതരെ ലക്ഷ്യമിട്ട് റഷ്യൻ വ്യോമാക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 02:11 AM | 0 min read

ദമാസ്കസ്‌ > സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ റഷ്യ മേഖലയിൽ വ്യോമാക്രമണം നടത്തി. അലെപ്പൊയുടെ പടിഞ്ഞാറൻ പ്രദേശത്ത്‌ ബുധനാഴ്ച കടന്നുകയറിയ വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സിറിയൻ സൈന്യത്തെ സഹായിക്കാൻ റഷ്യൻ നീക്കമുണ്ടായത്.നാലുദിവസത്തിനിടെ മേഖലയിൽ ഏറ്റുമുട്ടലിൽ 20 സാധാരണക്കാർ ഉൾപ്പെടെ മുന്നോറോളം പേർ കൊല്ലപ്പെട്ടെന്ന് ബ്രിട്ടൺ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി  അറിയിച്ചു.

വ്യോമാക്രമണത്തിൽ 200 ഭീകരരെ വധിച്ചതായി റഷ്യ പ്രതികരിച്ചു. വിമതരും സിറിയൻ സൈന്യവും ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്‌. അൽഖായ്ദയുടെ നിഴൽസംഘടന ഹയാത് താഹ്രിർ അൽഷാമും മറ്റ് തീവ്രമതമൗലിക സംഘടനകളുമാണ് ബുധനാഴ്ച അപ്രതീക്ഷിതമായി അലെപ്പോയിലേക്ക് ഇരച്ചുകയറിയത്. വിമതഭീകരർ ന​ഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ  മേഖലയിൽ നിന്ന് പിന്മാറിയതായി സിറിയൻ സൈന്യം അറിയിച്ചിരുന്നു.

പിന്നാലെയാണ് റഷ്യൻ വ്യോമാക്രമണമുണ്ടായത്. 2016നുശേഷം ആദ്യമായാണ്‌ പ്രദേശത്ത്‌ റഷ്യൻ ഇടപെടലുണ്ടായത്. അലെപ്പോയിലേക്കുള്ള എല്ലാപ്രധാന പാതകളും വിമാനത്താവളങ്ങളും അടച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home