ഗുരുവിന്റെ സന്ദേശം 
ഇന്നും പ്രസക്തം: മാർപാപ്പ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:40 AM | 0 min read

വത്തിക്കാൻ സിറ്റി > ലോകത്ത് ജനങ്ങൾക്കിടയിലും  രാഷ്ട്രങ്ങൾക്കിടയിലും അസഹിഷ്‌ണുത വർധിക്കുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  മനുഷ്യർ മതത്തിനും വംശത്തിനും സാംസ്‌കാരിക വ്യത്യാസങ്ങൾക്കുമപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ഗുരു ലോകത്തിന് നൽകിയത്. ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു.

സാഹോദര്യത്തോടും സൗഹാർദത്തോടുമുള്ള ബന്ധം വളർത്തിയെടുക്കാൻ നാം ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമേ മതപാരമ്പര്യങ്ങളിലെ ഉന്നതമായ അധ്യാപനങ്ങളുടെ മൂല്യം വീണ്ടും കണ്ടെത്തുകയുള്ളൂ. വിവിധ മതങ്ങളുടെ അനുയായികൾ തമ്മിലുള്ള സംഭാഷണത്തിനും ധാരണയ്‌ക്കുമുള്ള ശിവഗിരി മഠത്തിന്റെ പ്രതിബദ്ധതയ്‌ക്ക്‌ നന്ദി പറഞ്ഞാണ് മാർപാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.  വത്തിക്കാൻ സ്‌ക്വയറിലെ അഗസ്‌റ്റിരിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 പ്രതിനിധികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home