ഐക്യദാർഢ്യദിനത്തിലും 
ചോരയിൽ കുളിച്ച്‌ ഗാസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:42 AM | 0 min read


ഗാസ സിറ്റി
അന്താരാഷ്‌ട്ര പലസ്‌തീൻ ഐക്യദാർഢ്യദിനത്തിലും ചോരയിൽ കുളിച്ച്‌ ഗാസ.  24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ  33 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു, 137 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഒക്‌ടോബർ ഏഴിനുശേഷം 44,363 പേരാണ്‌ പലസ്‌തീനിൽ കൊല്ലപ്പെട്ടത്‌. കടുത്ത ക്ഷാമത്തിന്റെയും ദാരിദ്ര്യത്തിന്റെയും പിടിയിലാണ്‌ ഗാസ. ഗുരുതരമായി പരിക്കേറ്റവർക്കുപോലും ചികിത്സ കിട്ടുന്നില്ല. 20 ലക്ഷേത്തോളം ജനങ്ങൾ വേണ്ടത്ര ഭക്ഷണം കിട്ടാതെ വല യുകയാണെന്ന്‌ യുഎൻ റിപ്പോർട്ടുണ്ട്‌. ലോകമെങ്ങും പലസ്‌തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. ഇന്തോനേഷ്യയിൽ റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.

 

അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ അറുപതിലേറെ ബ്രിട്ടീഷ്‌  എംപിമാർ യുകെ വിദേശ സെക്രട്ടറിക്ക്‌ കത്തയച്ചു. ലേബർ പാർടി മുൻ നേതാവ്‌ ജെറമി കോർബിന്റെ നേതൃത്വത്തിലാണ്‌ എംപിമാർ വിദേശ സെക്രട്ടറി ഡേവിഡ്‌ ലാമിക്ക്‌ കത്തയച്ചത്‌.

അതേസമയം വെടിനിർത്തൽ കരാർ ലംഘിച്ച്‌ ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയതായി ലബനൻ സൈന്യം അറിയിച്ചു. വെടിനിർത്തൽ കരാർ നിലവിൽവന്ന്‌ ജനങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക്‌ മടങ്ങുന്നതിനിടെ ഇസ്രയേൽ ആക്രമണം നടത്തിയെന്ന്‌ ലബനൻ സൈന്യം അറിയിച്ചു.  60 ദിവസത്തെ വെടിനിർത്തലിനാണ് ബുധനാഴ്‌ച ധാരണയായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home