ലബനനില്‍ 
വീണ്ടും ഇസ്രയേൽ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:57 AM | 0 min read


ബെയ്‌റൂട്ട്‌/ ഗാസ സിറ്റി
വെടിനിർത്തൽ കരാർ നിലവിൽവന്ന്‌ ഒരുദിവസം പൂർത്തിയാകുംമുമ്പ്‌ ലബനനിലേക്ക്‌ വീണ്ടും വ്യേമാക്രമണം നടത്തി ഇസ്രയേൽ. തെക്കൻ ലബനനിലേക്കാണ്‌ ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്‌. ഹിസ്‌ബുള്ളയുടെ റോക്കറ്റ്‌ കേന്ദ്രത്തിലേക്കാണ്‌ ആക്രമണം നടത്തിയതെന്നും അവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നുമാണ്‌ ഇസ്രയേൽ വിശദീകരണം. എന്നാൽ, ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന്‌ ഹിസ്‌ബുള്ള ചൂണ്ടിക്കാട്ടി.
വെടിനിർത്തൽ നടപ്പായതിനെ തുടർന്ന്‌ ജനങ്ങൾ വൻതോതിൽ തിരിച്ചെത്തുന്ന തെക്കൻ ലബനനിൽ ഇസ്രയേൽ ജനങ്ങൾക്ക്‌ സഞ്ചാരവിലക്ക് ഏർപ്പെടുത്തി. അറുപത്‌ ദിവസത്തേക്കാണ്‌ ഇസ്രയേൽ–- ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ.

അതിനിടെ, സിറിയയിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സിന്റെ സെക്കൻഡ്‌ ബ്രിഗേഡിയർ ജനറൽ കിയോമാർസ്‌ പുർഷാഷെമി കൊല്ലപ്പെട്ടു. ഗാസയിലും ആക്രമണം രൂക്ഷമായി തുടരുന്നു. മുനമ്പിൽ 15,000 ഗർഭിണികൾ കൊടുംപട്ടിണിയിൽ കഴിയുന്നതായി യുഎൻ റിപ്പോർട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home