ഈജിപ്തിൽ നിന്ന് ആയുധങ്ങൾ കടത്താൻ ശ്രമിച്ച ഡ്രോൺ തകർത്തതായി ഇസ്രയേൽ സൈന്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 07:31 AM | 0 min read

കെയ്‌റോ > ആയുധങ്ങളുമായി ഈജിപ്തിൽ നിന്ന് ഇസ്രയേലിലേക്ക് കടന്ന ഡ്രോൺ  വെടിവെച്ചിട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

ഡ്രോൺ സംഭവത്തെക്കുറിച്ച്  തങ്ങൾക്ക് അറിവില്ലെന്ന്‌ സംഭവത്തിൽ ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ഒക്ടോബറിൽ നടന്ന രണ്ട് ഓപ്റേഷനിലാണ്‌ ഈജിപ്‌ത്തിൽ നിന്ന് ആയുധങ്ങൾ കടത്തുന്ന രണ്ട് ഡ്രോണുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടത്‌.

യുദ്ധസമയത്ത്  ഹമാസ് ഈജിപ്തിലെ സിനായ് മേഖലയിലേക്ക് ആയുധങ്ങൾ കടത്താൻ  തുരങ്കങ്ങൾ ഉപയോഗിച്ചതായി ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഗാസയിലേക്കുള്ള തുരങ്കങ്ങൾ നശിപ്പിക്കുകയും അനധികൃതമായി സാധനങ്ങൾ കടത്തുന്നത്‌ തടയാനുള്ള നടപടികൾ  സ്വീകരിച്ചിരിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌  ഈജിപ്ത് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home