പ്രശസ്ത അവതാരകൻ ചക്ക് വൂളറി അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 06:35 PM | 0 min read

ടെക്സാസ് > പ്രശസ്ത ​ഗെയിം ഷോ അവതാരകനും നടനുമായ ചക്ക് വൂളറി ( ചാൾസ് ഹെർബർട്ട് വൂളറി-83) അന്തരിച്ചു. വീൽ ഓഫ് ഫോർച്യൂൺ, ലവ് കണക്ഷൻ, സ്ക്രാബിൾ എന്നീ ഷോകളിലൂടെ ശ്രദ്ധേയനായിരുന്നു. ടെക്സസിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യമെന്ന് വൂളറിയുടെ സുഹൃത്ത് മാർക്ക് യം​ഗ് അറിയിച്ചു. 1970കളിലാണ് വൂളറി അവതരണരം​ഗത്തേക്കെത്തുന്നത്. 1975ലാണ് വീൽ ഓഫ് ഫോർച്യൂൺ അവതരിപ്പിച്ചത്. 1983ൽ ലവ് കണക്ഷനും 1984ൽ സ്ക്രാബിൾസും ഹോസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home