ഇന്ത്യ ഒറ്റ ദിവസത്തിൽ 64 കോടി വോട്ടെണ്ണി; കാലിഫോർണിയയിലെ ഫലം വൈകുന്നതിനെതിരെ ഇലോൺ മസ്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 11:18 AM | 0 min read

വാഷിങ്ടൺ > യുഎസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും വോട്ടെണ്ണൽ പ്രക്രിയ തുടരുന്നതിനെ പരിഹസിച്ച് ടെസ്‍ല സിഇഒ ഇലോൺ മസ്ക്. 64 കോടി വോട്ടുകൾ ഇന്ത്യ ഒറ്റ ദിവസത്തിൽ എണ്ണിതീർത്തെന്നും കാലിഫോർണിയയിൽ വോട്ടെണ്ണൽ തുടരുകയാണെന്നുമായിരുന്നു തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ മസ്കിന്റെ പരിഹാസം. നവംബർ ആറിന് വോട്ടെണ്ണൽ ആരംഭിച്ച് 19 ദിവസം പിന്നിട്ടിട്ടും കാലിഫോർണിയ അടക്കമുള്ളിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇനിയും പുറത്ത് വന്നിട്ടില്ല. ഇതിലായിരുന്നു ഇന്ത്യയിലെ ഈ വർഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തെ പുകഴ്ത്തിക്കൊണ്ടുള്ള മസ്കിന്റെ പോസ്റ്റ്.

കാലിഫോർണിയയിലെ 98 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞുവെങ്കിലും ഫലപ്രഖ്യാപനം വൈകുകയാണ്. 58.6 ശതമാനം വോട്ടുകൾ നേടി കമല ഹാരിസാണ് കാലിഫോർണിയയിൽ വിജയിച്ചതെന്നാണ് സൂചന. റിപബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപിന് 38.2 ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത അനുയായി ആണ് മസ്ക്. ട്രംപിന്റെ പ്രചാരണത്തിൽ ഉൾപ്പടെ നിർണായക പങ്ക് വഹിച്ചിരുന്നു. നേരത്തെ വോട്ടിങ് യന്ത്രങ്ങൾക്കെതിരെ ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home