രണ്ടുമാസത്തില്‍ ലബനനിൽ 
കൊന്നൊടുക്കിയത്‌ 231 കുട്ടികളെ ; യുനിസെഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 02:32 AM | 0 min read

ന്യൂയോർക്ക്‌
രണ്ടുമാസമായി ലബനനിലേക്ക്‌ കടുത്ത ആക്രമണം നടത്തുന്ന ഇസ്രയേൽ 231 കുട്ടികളെ കൊന്നൊടുക്കിയതായി യുനിസെഫ്‌. ദിവസവും മൂന്നു കുട്ടികളെങ്കിലും കൊല്ലപ്പെട്ടുന്നു. ഗാസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോഴുണ്ടാകുന്ന പ്രതിഷേധവും പ്രതികരണങ്ങളും ലബനനിലെ കുട്ടികൾക്കായി ഉണ്ടാകുന്നില്ലെന്നും യുനിസെഫ്‌ വക്താവ്‌ ജെയിംസ്‌ എൽഡർ ന്യൂയോർക്കിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിലെ കുട്ടികൾ അനുഭവിച്ച അതേ ദുരിതവും ഭീകരതയുമാണ്‌ ലബനനിലെ കുട്ടികൾ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 17,400 കുട്ടികൾ കൊല്ലപ്പെട്ടതായണ്‌ ഔദ്യോഗിക കണക്ക്‌.

കൊടുംപട്ടിണി: 
ഗാസയിൽ
ഭക്ഷ്യ ട്രക്കുകൾ 
കൊള്ളയടിച്ചു
കൊടുംപട്ടിണിയിലായ ഗാസ മുനമ്പിലേക്ക്‌ ഭക്ഷണം ഉൾപ്പെടെ അവശ്യവസ്തുക്കളുമായി എത്തിയ 100 ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടതായി യു എൻ. മുഖംമൂടി ധരിച്ചെത്തിയ അക്രമികളാണ്‌ ട്രക്കുകൾ കൊള്ളയടിച്ചത്‌. വാഹനങ്ങൾക്കുനേരെ ഗ്രനേഡ്‌ എറിയുകയും ചെയ്തു. തെക്കൻ ഗാസയിലേക്ക്‌ സഹായവുമായി പോയ ലോക ഭക്ഷ്യ പരിപാടിയുടെ വാഹനങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌. 97 ട്രക്കിലും ഭക്ഷ്യവസ്തുക്കളായിരുന്നു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള ടെരെം ഷാലോം ക്രോസിങ്ങിൽക്കൂടി കടന്നുപോകുമ്പോഴായിരുന്നു ആക്രമണം.

ഡ്രൈവർമാരെ തോക്കുകാട്ടി ഭയപ്പെടുത്തി വാഹനങ്ങൾ തടയുകയായിരുന്നു. ഭക്ഷ്യവസ്തുക്കളെല്ലാം കളവ്‌ പോയതായും യു എൻ ഏജൻസി അധികൃതർ പറഞ്ഞു. ​ഗാസമുനമ്പിൽ 20 ലക്ഷം പേർ കടുത്ത പട്ടിണി അഭിമുഖീകരിക്കെയാണ്  ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home