റഷ്യയിലേക്ക് ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തി ഉക്രെയിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 10:51 PM | 0 min read

മോസ്കോ > റഷ്യയിലേക്ക് ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തി ഉക്രെയിൻ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ ഉക്രെയിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈൽ ഉപയോ​ഗിച്ചുള്ള ആക്രമണം നടന്നത്. റഷ്യയിലെ ബ്രയാൻസ്കിലേക്ക് ഉക്രെയിൻ മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുലർച്ചെ  പ്രാദേശിക സമയം 3:25 ന്  ബ്രയാൻസ്കിലെ ഒരു കേന്ദ്രത്തിലേക്കാണ് ഉക്രെയിൻ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. അഞ്ച് മിസൈലുകൾ ആക്രമിച്ചു തകർത്തു. മറ്റൊന്ന് തകർന്നുവീണു. തകർന്ന മിസൈലിന്റെ ഭാഗങ്ങൾ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച് തീപിടിത്തമുണ്ടായി. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വ്യോമ പ്രതിരോധ സേന അറിയിച്ചു.

റഷ്യയിലേക്ക് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിന് ജോ ബൈഡൻ അനുമതി നൽകിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നത്. റിപ്പോർട്ടിനോട് കിവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയയിലെ സൈനിക കേന്ദ്രങ്ങളെയടക്കം ലക്ഷ്യമിട്ടുള്ള  ആക്രമണം നടത്താൻ ഉക്രെയിൻ ആദ്യമായാണ് ദീർഘദൂര അമേരിക്കൻ മിസൈലുകൾ ഉപയോഗിക്കുന്നത്. 



deshabhimani section

Related News

View More
0 comments
Sort by

Home