വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി ട്രംപും ബൈഡനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 07:45 AM | 0 min read

വാഷിങ്ടൺ > നിയുക്ത യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്‌ വൈറ്റ് ഹൗസിൽവെച്ച്‌ ജോ ബൈഡനുമായി ആദ്യ കൂടിക്കാഴ്ച നടത്തി. 2020ലെ തെരഞ്ഞെടുപ്പിൽ ബൈഡനോട് തോറ്റതിന് ശേഷം ട്രംപിന്റെ വൈറ്റ് ഹൗസിലുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്.

മീറ്റിംഗിന്റെ തുടക്കത്തിൽ ബൈഡൻ ട്രംപിനെ സ്വാഗതം ചെയ്യുകയും ഇരുവരും ഓവൽ ഓഫീസിൽ ഇരിക്കുകയും ചെയ്തു. സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും  അതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡൻ ട്രംപിനോട് പറഞ്ഞു.


2020–ലാണ്‌ ട്രംപിനെ തോൽപ്പിച്ചാണ്‌ ജോ ബൈഡൻ യുഎസ് പ്രസിഡന്റായത്. ഇത്തവണയും ബൈഡൻ മത്സരരംഗത്ത് ഉണ്ടായിരുന്നു.  റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ ബൈഡനാകില്ലെന്ന വിലയിരുത്തലുകളെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു ബൈഡൻ.

 



deshabhimani section

Related News

View More
0 comments
Sort by

Home