ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ആക്രമണം; 14 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 01:42 AM | 0 min read


ഗാസ സിറ്റി
ഗാസയിലെ ദേർ അൽബലായിലെ മുവാസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയുടെ മധ്യത്തിലുള്ള ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക്‌ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. സുരക്ഷിതമായ പ്രദേശമായി ഇസ്രയേൽ സൈന്യം നിർദേശിച്ചതനുസരിച്ചാണ്‌ ലക്ഷക്കണക്കിന്‌ ആളുകൾ മുവാസിയിൽ അഭയംതേടിയത്‌. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43,665 ആയി. 

ഭക്ഷണവും മരുന്നുകളും വഹിക്കുന്ന ട്രക്കുകൾ ഗാസാ മുനമ്പിലെത്തുന്നത്‌ തടയുന്ന ഇസ്രയേൽ നടപടി ഗാസയിൽ വൻദുരന്തത്തിന്‌ വഴിവയ്ക്കുമെന്ന്‌ യുഎൻ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ലബനനിലെ ബാൽഷമിയെയിലും ഇസ്രയേൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Home