2024 ഏറ്റവും 
ചൂടേറിയ വർഷമാകും ; യുഎൻ ലോക കാലാവസ്ഥാ സംഘടന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:51 AM | 0 min read


ബാകു
2024 ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി മാറുമെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന(ഡബ്ല്യുഎംഒ). ജനുവരി മുതൽ സെപ്തംബർ വരെ ആഗോള ശരാശരി താപനില 19-–-ാം നൂറ്റാണ്ടിന്റെ അവസാനത്തേക്കാൾ 1.54 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.  ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (സിഒപി–29)- തിങ്കൾ മുതൽ 22 വരെ അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നടക്കുകയാണ്‌. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതെ പരിമിതപ്പെടുത്തുക എന്ന പൊതുലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ്‌ സമ്മേളനം ചേരുന്നത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ലക്ഷ്യം കൈവരിക്കുന്നതിന്‌ തടസ്സമാകുമെന്ന്‌ വിലയിരുത്തലുണ്ട്‌. മുൻ കാലാവസ്ഥ ഉച്ചകോടികളിലെ ഉടമ്പടികളെ ട്രംപ്‌ പരസ്യമായി വിമർശിച്ചിരുന്നു.

പങ്കെടുക്കില്ലെന്ന്‌ 
ഗ്രെറ്റ ത്യൂൻബർഗ്‌
അസർബൈജാനിൽ നടക്കുന്ന കാലവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന്‌ കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ ത്യൂൻബർഗ്‌. ഉച്ചകോടിയിൽ ഏതെങ്കിലും തരത്തിലുള്ള അനുകൂല തീരുമാനമുണ്ടകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ലെന്ന്‌ അവർ പ്രതികരിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home