ലെബനനിലെ പേജർ ആക്രമണത്തിന് അനുമതി നൽകി: തുറന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 09:18 AM | 0 min read

ബെയ്‌റൂട്ട്‌ > ലെബനനിലെ പേജർ ആക്രമണം തന്റെ അറിവോടെയാണെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. പേജർ ആക്രമണത്തിന് ബെന്യമിൻ നെതന്യാഹു അനുമതി നൽകിയിരുന്നതായി അദ്ദേഹത്തിന്റെ വക്താവ് ഒമർ ദോസ്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ സെപ്റ്റംബർ 17, 18 തീയതികളിലാണ് ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചത്. ലബനനെ പിടിച്ചുകുലുക്കിയ സ്‌ഫോടന പരമ്പരകളായിരുന്നു ഇസ്രയേൽ നടത്തിയ പേജർ ആക്രമണം. നാൽപതോളം പേരാണ് അപകടത്തിൽ മരിച്ചത്. മൂവായിരത്തോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ളയും ഇറാനും ആരോപിച്ചിരുന്നു.


 



deshabhimani section

Related News

View More
0 comments
Sort by

Home