സഹകരണ കരാറുകളിൽ ഒപ്പുവച്ച്‌ ചൈനയും ഇന്തോനേഷ്യയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 08:44 PM | 0 min read

ബീജിങ്> ഒന്നിലധികം സഹകരണ കരാറുകളിൽ ഒപ്പുവച്ച്‌ ചൈനയും ഇന്തോനേഷ്യയും. ചൈനീസ് പ്രസിഡന്റ്‌  ഷിജിന്‍പിങും  ഇന്തോനേഷ്യൻ പ്രസിഡന്റ്‌ പ്രബോവോ സുബിയാന്തോയും ഒന്നിലധികം സഹകരണ കരാറുകളിൽ ശനിയാഴ്ച ഒപ്പുവെച്ചതായി ചൈനീസ് സ്റ്റേറ്റ് ടിവി സിസിടിവി റിപ്പോർട്ട് ചെയ്തതു.

ജലസംരക്ഷണം, സമുദ്രവിഭവങ്ങൾ, ഖനനം എന്നിവയുൾപ്പെടെയുള്ളവയാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു.

അധികാരമേറ്റ് ഏതാനും ആഴ്ചകൾക്കുശേഷം പ്രബോവോ ചൈന സന്ദർശിച്ചിരുന്നു. ഇതേതുടർന്ന്‌  ഇരു രാജ്യങ്ങളും തമ്മിൽ  തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ചൈന–ഇന്തോനേഷ്യൻ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക തുടങ്ങിയ വിഷയത്തിൽ സംയുക്ത പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു.

രാജ്യങ്ങളുടെ പരസ്പര പ്രയോജനത്തിനായി പുതിയ ഇന്തോനേഷ്യൻ സർക്കാരുമായി സഹകരിക്കാൻ ചൈന തയ്യാറാണെന്നും ദാരിദ്ര്യനിർമാർജനം, മരുന്നുകൾ, ധാന്യകൃഷി, മത്സ്യബന്ധന വ്യവസായം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്തോനേഷ്യയുമായി കൈമാറ്റവും സഹകരണവും വർദ്ധിപ്പിക്കുമെന്നും ഷിജിന്‍പിംഗ്‌ ബീജിംഗിൽ നടന്ന യോഗത്തിൽ പറഞ്ഞതായി സിസിടിവി റിപ്പോർട്ട് ചെയ്തു.

ഇരുരാജ്യങ്ങളും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതന ഉൽപ്പാദനം, പുനരുപയോഗം എന്നിവയിൽ  സഹകരണം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്തോനേഷ്യയിൽ നിക്ഷേപം നടത്താൻ ചൈനീസ് കമ്പനികളെ പ്രബോവോ സ്വാഗതം ചെയ്തു. നവംബർ 10 വരെയാണ് പ്രബോവോയുടെ ചൈന സന്ദർശനം.

 



deshabhimani section

Related News

View More
0 comments
Sort by

Home