വിദേശ വിദ്യാർഥികൾക്കായുള്ള ഫാസ്റ്റ്ട്രാക്ക് എസ്‌ഡിഎസ്‌ വിസ നിർത്തലാക്കി കാനഡ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 06:59 PM | 0 min read

ഒട്ടാവ > വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ്‌ ഡയറക്ട്‌ സ്‌ട്രീം വിസ (എസ്‌ഡിഎസ്‌) നിർത്തലാക്കി കാനഡ. എസ്‌ഡിഎസ്‌ അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷൻ റെഫ്യൂജീസ്‌ ആൻഡ്‌ സിറ്റിസൺഷിപ്പ്‌ കാനഡ (ഐആർസിസി) അറിയിച്ചു. അപേക്ഷിച്ച്‌ 20 ദിവസത്തിനുള്ളിൽ വിദ്യാർഥികൾക്ക്‌ എസ്‌ഡിഎസ്‌ വിസ ലഭിച്ചിരുന്നു. പ്രാദേശിക സമയം നവംബർ 8 വെള്ളി പകൽ 2 വരെ ലഭിക്കുന്ന എസ്‌ഡിഎസ്‌ അപേക്ഷകൾ മാത്രമേ അംഗീകരിക്കൂവെന്ന്‌ കാനഡ വ്യക്തമാക്കി. അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പോലെയാകും ഇനി പരിഗണിക്കുക.

ഇന്ത്യയും ചൈനയും അടക്കമുള്ള 14 രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ്‌ എസ്‌ഡിഎസ്‌ വിസ ലഭിച്ചിരുന്നത്‌. 2018ലാണ്‌ പദ്ധതി ആരംഭിച്ചത്‌. കൂടുതൽ വിദ്യാർഥികൾക്ക്‌ വേഗത്തിൽ വിസ ലഭിച്ചിരുന്ന എസ്‌ഡിഎസ്‌ പദ്ധതി നിർത്തലാക്കിയതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഇനി ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരും.



deshabhimani section

Related News

View More
0 comments
Sort by

Home