ഇന്ത്യൻ വംശജൻ കശ്യപ്‌ പട്ടേൽ 
സിഐഎ തലവനായേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 02:30 AM | 0 min read

വാഷിങ്‌ടൺ
നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വിശ്വസ്‌തരിൽ പ്രധാനിയായ ഇന്ത്യൻ വംശജൻ കശ്യപ്‌ പട്ടേൽ (കഷ്‌ പട്ടേൽ) അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ തലവൻ ആയേക്കുമെന്ന്‌ റിപ്പോർട്ട്‌. കിഴക്കൻ ആഫ്രിക്കയിൽ നിന്ന്‌ കുടിയേറിയ ഇന്ത്യൻ വംശജരുടെ മകനാണ്‌ കശ്യപ്‌.

നേരത്തെ ട്രംപ്‌ പ്രസിഡന്റായിരിക്കെ തീവ്രവാദ വിരുദ്ധ സേനയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഭീകരസംഘടനായായ ഐഎസിനും അൽ–-ഖ്വയ്‌ദയ്‌ക്കും എതിരായ അന്താരാഷ്‌ട്ര ഓപറേഷനുകളിലും ശ്രദ്ധേയ പങ്ക്‌ വഹിച്ചു. 1980ൽ ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ ജനിച്ച പട്ടേൽ നാഷനൽ ഇന്റലിജൻസ് ആക്ടിങ് ഡയറക്ടറുടെ മുതിർന്ന ഉപദേശകനായും യുഎസ്‌ പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും പ്രവർത്തിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home