വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി ആദ്യവനിത; സൂസി വൈല്‍സ് "ടഫ് ആൻഡ് സ്‍മാർട്ട് ' എന്ന് ട്രംപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 01:02 PM | 0 min read

വാഷിങ്‌ടൺ > തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ മാനേജരായ സൂസി വൈൽസിനെ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി തെരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് 67കാരിയായ വൈൽസ്.

മഹത്തായ രാഷ്ട്രീയ വിജയങ്ങള്‍ നേടാന്‍ തന്നെ സഹായിച്ച ആളാണ് സൂസി വൈല്‍സ് എന്നും 2016-ലേയും 2020-ലേയും പ്രചാരണങ്ങളിൽ നിര്‍ണായക പങ്കുവഹിച്ചിരുന്ന ആളായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കരുത്തുറ്റ, സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് സൂസി. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്കെത്തുന്ന ആദ്യവനിത എന്ന സ്ഥാനം സൂസി അര്‍ഹിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൂസി വലിയ മുതൽക്കൂട്ടായിരുന്നുവെന്നും വൈറ്റ് ഹൗസിലെത്തുമ്പോഴും അതങ്ങനെ ആയിരിക്കുമെന്നും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസും പ്രതികരിച്ചു. പ്രശസ്ത ഫുട്‌ബോള്‍ താരവും സ്‌പോര്‍ട്‌സ്‌കാസ്റ്ററുമായ പാറ്റ് സമ്മറാളിന്റെ മകളാണ് സൂസി വൈല്‍സ്. വളരെ കാലമായി ഫ്‌ളോറിഡയില്‍ പൊളിറ്റിക്കല്‍ സട്രാറ്റജിസ്റ്റായി ജോലചെയ്തുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home