പ്രക്ഷോഭകാരികളായ പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തുമെന്ന് ഇസ്രയേൽ; നിയമം പാസാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 08:40 AM | 0 min read

ടെൽ അവീവ് > യുദ്ധത്തിൽ പങ്കെടുക്കുന്ന പലസ്തീനികൾ അടക്കമുള്ള ജനങ്ങളുടെ ബന്ധുക്കളെ രാജ്യത്തു നിന്ന് നാടുകടത്തുമെന്ന് ഇസ്രയേൽ. ഇസ്രയേൽ പൗരൻമാരടക്കമുള്ളവരെ നാടുകടത്തും. ഇതിനായുള്ള നിയമം പാർലമെന്റിൽ പാസാക്കി. ​ഗാസ മുനമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമം.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇസ്രയേൽ മനുഷ്യാവകാശ സംഘടന പറഞ്ഞു. നിയമം ഇസ്രയേലിലുള്ള പലസ്തീനികളെ മാത്രം ലക്ഷ്യമിടുന്നതാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. ആക്രമണങ്ങളെക്കുറിച്ച് നേരത്തെ തന്നെ അറിയുന്നവർക്കും അല്ലെങ്കിൽ ഭീകരവാദ പ്രവർത്തനത്തെ പിന്തുണയ്‌ക്കുന്ന ഇസ്രയേലിലെ പലസ്തീനികൾക്കും കിഴക്കൻ ജറുസലേമിലെ നിവാസികൾക്കും ഇത് ബാധകമായിരിക്കുമെന്നാണ് നിയമത്തിൽ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home